നേരത്തെ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്നും അതിന്റെ പേരിൽ കേസെടുത്താലും കുഴപ്പമില്ലെന്നും സി.പി.എം മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ. ആലപ്പുഴയിൽ എൻ.ജി.ഒ യൂനിയൻ പൂർവകാല നേതൃസംഗമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പോസ്റ്റൽ ബാലറ്റിൽ എൻ.ജി.ഒ യൂനിയൻകാർ വേറെ ആളുകൾക്ക് വോട്ട് ചെയ്യരുത്. കുറച്ചുപേർ അങ്ങനെ ചെയ്യുന്നുണ്ട്. ബാലറ്റ് ഒട്ടിച്ചുതരുന്നതിനാൽ അറിയില്ലെന്ന് കരുതരുത്. കെ.എസ്.ടി.എ നേതാവ് ദേവദാസ് ആലപ്പുഴയിൽനിന്ന് മത്സരിച്ചപ്പോൾ ജില്ല കമ്മിറ്റി ഓഫിസിൽ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച്, വെരിഫൈ ചെയ്ത് ഞങ്ങൾ തിരുത്തി. ‘ഇനി എന്റെ പേരിൽ കേസെടുത്താലും കുഴപ്പമില്ല’ എന്നായിരുന്നു ജി.സുധാകരന്റെ പ്രസംഗം.