പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം…ഓൺലൈനായി പ്രതിഫലം കൈപ്പറ്റി… രണ്ട് പേർ പോലീസിന്‍റെ പിടിയിൽ…


 
പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം  രണ്ട് പേർ പഞ്ചാബ് പോലീസിന്‍റെ  പിടിയിലായി. ദില്ലിയിലെ പാക്ക് ഹൈ കമ്മീഷനിലെ ഉദ്യോഗസ്ഥന് വേണ്ടി ചാര പ്രവർത്തനം നടത്തിയവരാണ് പിടിയിലായത്.മലേർകോട്‌ല പോലീസാണ്  ഇവരെ പിടികൂടിയത്.പാക് സ്വദേശിക്ക് സൈനിക നീക്കങ്ങൾ ചോർത്തി നൽകി എന്നതാണ് ഒരാൾക്കെതിരായ  കുറ്റം.ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സഹായിയായ മറ്റൊരാളെയും പിടികൂടിയത്. നിർണായക സൈനിക നീക്കങ്ങൾ ചോർത്തിയെന്നാണ് FIR. വിവരങ്ങൾ കൈമാറിയതിന് ഓൺലൈനിലൂടെ പ്രതിഫലം കൈപ്പറ്റി. പ്രാഥമിക അന്വേഷണം മാത്രമാണ് പൂർത്തിയായത്.ഇവരിൽ നിന്ന് രണ്ട്  മൊബൈൽ പിടികൂടി.മറ്റ് വിവരങ്ങൾ പൊലീസ് പങ്ക് വച്ചിട്ടില്ല .വിശദമായ അന്വേഷണം നടക്കുമെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു  


Previous Post Next Post