പാമ്പാടി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ "പച്ചകറി റെഡി ടു കുക്ക് "സംരംഭം പാമ്പാടി മാർക്കറ്റ് ജംഗ്ഷനിലുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ‌ിൽ ഉദ്ഘാടനം ചെയ്തു.



പാമ്പാടി : പാമ്പാടി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ "പച്ചകറി റെഡി ടു കുക്ക് "സംരംഭം പാമ്പാടി മാർക്കറ്റ് ജംഗ്ഷനിലുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ‌ിൽ ഉദ്ഘാടനം ചെയ്തു.
     
 വിനാഗിരിയും, കല്ലുപ്പും, മഞ്ഞളും ഉപയോഗിച്ച് ശുദ്ധീകരിച്ച പച്ചക്കറികൾ, അരിഞ്ഞ് പായ്ക്ക് ചെയ്‌തു, എളുപ്പത്തിൽ പാചകം ചെയ്യാവുന്ന രീതിയിലാണ് മാർക്കറ്റിൽ ലഭ്യമാക്കുന്നത്.
 ശീതീകരണ സൗകര്യത്തോടെ സൂക്ഷിച്ചാൽ 3 ദിവസം വരെ പച്ചക്കറികൾ  ഉപയോഗിക്കുവാൻ കഴിയും. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുണ്ടാക്കിയ ഗുണമേന്മയുള്ള ഉല്പന്നങ്ങളും ഇവിടെ ലഭ്യമാണ്.
 
Previous Post Next Post