റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർ‌ടിസി ബസിടിച്ച് ഒരാൾ മരിച്ചു




കൊച്ചി: എറണാകുളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർ‌ടിസി ബസിടിച്ച് ഒരാൾ മരിച്ചു. എറണാകുളം മാമ്പ്ര സ്വദേശി വർഗീസാണ് മരിച്ചത്. ദേശീയ പാതയിൽ കറുകുറ്റി ജംങ്ഷനിൽ വച്ചായിരുന്നു അപകടം.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ വർഗീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Previous Post Next Post