പ്രസവ ശസ്ത്രക്രിയക്കിടെ നവജാത ശിശു മരിച്ചു.. സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍…




കോഴിക്കോട് ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചു. ചികിത്സ പിഴവിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഫറോക്ക് ചുങ്കത്തെ റെഡ് ക്രെസന്‍റ് ആശുപത്രിയിലാണ് സംഭവം. ചന്തക്കടവ് സ്വദേശി അശ്വനിയുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അശ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആശുപത്രിയിലെത്തിയപ്പോള്‍ ആരോഗ്യ പ്രശ്നങ്ങളില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പിന്നീട് പ്രസവ മുറിയിലേക്ക് മാറ്റി. അതിനുശേഷം കുഞ്ഞിന് അനക്കമില്ലെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയാ യിരുന്നു. ചികിത്സ പിഴവ് തന്നെയാണ് കുട്ടിയെ നഷ്ടപ്പെടാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. അതേസമയം, ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പെട്ടെന്ന് കുഞ്ഞ‌ിന്‍റെ ഹൃദയമിടിപ്പ് കുറയുകയായി രുന്നുവെന്നാണ് വിശദീകരണം.

ബന്ധുക്കള്‍ ഫറോക്ക് പൊലീസില്‍ പരാതി നല്‍കി.ആരോഗ്യമന്ത്രിക്കും പരാതി നല്‍കും. കുഞ്ഞിന്‍റെ മരണ കാരണം അറിയാന്‍ പോസറ്റ് മോര്‍ട്ടം നടത്തണമെന്നും.ഇതിനായുള്ള നടപടി സ്വീകരിക്കുകയാണെന്നും ഫറോക്ക് പൊലീസ് വ്യക്തമാക്കി
Previous Post Next Post