യുവ അഭിഭാഷകയെ മർദ്ദിച്ച സംഭവം…പ്രതിയെ സർക്കാർ സംരക്ഷിക്കുകയാണ്…കെ സുരേന്ദ്രന്‍…


        
തിരുവനന്തപുരം:വഞ്ചിയൂർ കോടതിയിൽ യുവ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ക്രൂരമായി മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു . സർക്കാർ പ്രതിയെ സംരക്ഷിക്കുകയാണ്. അഭിഭാഷകയ്ക്കു ഗുരുതരമായി പരിക്കേറ്റിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവാത്തത് ഗൗരവതരമാണ്. പരസ്യമായി മറ്റു സഹപ്രവർത്തകർക്കു മുൻപിൽ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. സ്ത്രീകളുടെ അന്തസ്സും അഭിമാനവും കേരളത്തിൽ ചോദ്യം ചെയ്യപ്പെടുകയാണ്. ഒരു സ്ത്രീക്കെതിരെ തലസ്ഥാനത്ത് തന്റെ മൂക്കിന് താഴെ ഇത്രയും വലിയ അതിക്രമമുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ നിഷ്‌ക്രിയനായി ഇരിക്കുകയാണ്. ഈ സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് വീണ്ടും വീണ്ടും തെളിയുകയാണ്. ആഭ്യന്തര മന്ത്രി സ്ഥാനം പിണറായി വിജയൻ ഒഴിയും വരെ കേരളത്തിലെ സ്ത്രീകൾക്ക് നീതി ലഭിക്കുമെന്ന് തോന്നുന്നില്ല. സ്ത്രീ സൗഹൃദ സർക്കാരിന് വേണ്ടി വോട്ട് ചെയ്യുക എന്ന മുദ്രാവാക്യം ഉയർത്തി അധികാരത്തിൽ വന്ന പിണറായി സർക്കാർ പൂർണ്ണമായും സ്ത്രീവിരുദ്ധമായെന്നും കെ സുരേന്ദ്രൻ പറഞ്ഞു  
Previous Post Next Post