കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം; കാറിന്റെ നമ്പർ വ്യാജം, തട്ടിക്കൊണ്ടുപോകൽ നടന്നത്…





കോഴിക്കോട് : കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കാറിന്റെ നമ്പർ വ്യാജമെന്ന് പൊലീസ്. സംഭവത്തിൽ കൊടുവള്ളി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അനൂസ് റോഷനെ(21)യാണ് ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മൂത്ത മകന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് പിതാവ് പറഞ്ഞു. ഇയാൾ വിദേശത്താണ്.

നേരത്തെയും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. പണം നൽകാൻ സാവകാശം തേടിയിരുന്നു. ഇതിനിടെയാണ് തട്ടിക്കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. കെ എൽ 65 എൽ 8306 എന്ന നമ്പർ കാറിലാണ് അക്രമികൾ എത്തിയത്. ഇതാണ് വ്യാജമെന്ന് തെളിഞ്ഞത്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
أحدث أقدم