ഇന്ത്യ-പാക് സംഘര്‍ഷം; രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്‍റെ കേരള സന്ദര്‍ശനം വീണ്ടും ഒഴിവാക്കി

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്‍റെ കേരള സന്ദര്‍ശനം വീണ്ടും ഒഴിവാക്കി.18ന് കോട്ടയത്തെത്തി പാലായിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം 19ന് ശബരിമലയില്‍ ദര്‍ശനം നടത്താനായിരുന്നു തീരുമാനം. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനം ഒഴിവാക്കിയതായി റിപ്പോര്‍ട്ട് വന്നിരുന്നു.

സംഘര്‍ഷം ഒഴിവായതോടെ വീണ്ടും കേരളത്തിലേക്ക് എത്തുന്നുവെന്ന് അറിയിപ്പു ലഭിച്ചു. അതിനിടെയാണ് രാഷ്ട്രപതി എത്തുന്നില്ലെന്നുള്ള അറിയിപ്പ്. അടുത്ത മാസങ്ങളിൽ ശബരിമല തുറക്കുന്ന ദിവസങ്ങൾ രാഷ്ട്രപതിഭവൻ ആരാഞ്ഞിട്ടുണ്ട്.
Previous Post Next Post