കനത്ത മഴയിലും കാറ്റിലും റോഡിലേക്ക് വീണ പോസ്റ്റിൽ ബൈക്കിടിച്ച് മറിഞ്ഞു.. ബൈക്ക് യാത്രികന്…




എറണാകുളം കുമ്പളത്ത് റോഡിലേക്ക് വീണ വൈദ്യുത പോസ്റ്റിൽ ബൈക്കിടിച്ച് മറിഞ്ഞു ബൈക്ക് യാത്രികൻ മരിച്ചു. അരൂക്കുറ്റി സ്വദേശി അബ്ദുൽ ഗഫൂർ (54) ആണ് മരിച്ചത്. പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നിൽ അനാസ്ഥ ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെയാണ് പോസ്റ്റ് നിലത്തു വീണത്. ഈ പോസ്റ്റിൽ തട്ടി മറ്റൊരു ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ടിരുന്നു. ഈ സമയം ഇവിടെ എത്തിയ പൊലീസ് റോഡിന് കുറുകെ നിന്ന് പോസ്റ്റ് നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചില്ലെന്നും, ആ സമയം പൊലീസ് പോസ്റ്റ് മാറ്റിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.  
Previous Post Next Post