രേഖകളില്ലാതെ പണം കടത്താൻ ശ്രമം; കോഴിക്കോട്ട് കർണാടക സ്വദേശികൾ പിടിയിൽ






കോഴിക്കോട്: കൊടുവള്ളി എളേറ്റിൽ രേഖകളില്ലാതെ പണം കടത്താൻ ശ്രമിച്ച കർണാടക സ്വദേശികൾ പിടിയിൽ. കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരിൽ നിന്നും 4 കോടിയോളം രൂപയാണ് പിടികൂടിയത്. കാറിലൂടെയാണ് ഇവർ പണം കടത്താൻ ശ്രമിച്ചത്.

കാറിന്‍റെ രഹസ‍്യ അറ‍യിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ‍്യക്തമാക്കി. പ്രതികളെ ചോദ‍്യം ചെയ്തതിനു ശേഷമെ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്ന് പൊലീസ് അറിയിച്ചു.
Previous Post Next Post