പിണറായിയേക്കാള്‍ ഭേദം മോദി; വിമര്‍ശിച്ച് പി വി അന്‍വര്‍


മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ഭേദം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍. കേന്ദ്രത്തേക്കാള്‍ ഫാസിസ്റ്റ് ഭരണം നടക്കുന്നത് ഇവിടെയാണെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശ സമരക്കാരോട് എന്നോട് ചോദിക്കാതെ എന്തിന് സമരം ചെയ്‌തെന്നാണ് വാശിപ്പുറത്ത് ചോദിക്കുന്നത്. പിണറായിയോട് ചോദിക്കാതെ സമരം ചെയ്താല്‍ മോദിയുമായി എന്ത് വ്യത്യാസം. ഇതിനേക്കാള്‍ ഭേദം മോദിയല്ലേ. ജനകീയ സമരങ്ങളെയും വിമര്‍ശനങ്ങളെയും അടിച്ചമര്‍ത്തുകയാണ്. കേന്ദ്രത്തേക്കാള്‍ ഫാസിസ്റ്റ് ഭരണം നടക്കുന്നത് ഇവിടെയല്ലേ. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും’, എന്നും അന്‍വര്‍ പറഞ്ഞു.

Previous Post Next Post