ആലപ്പുഴ: തപാല്‍വോട്ട് വിവാദത്തില്‍ തനിക്കെതിരെയുള്ള കേസില്‍ ഭയമില്ലെന്ന് സിപിഎം മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. ഇക്കാര്യത്തില്‍ ആരുടേയും സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സഹായം അഭ്യര്‍ഥിച്ച് പാര്‍ട്ടിയില്‍ ആരെയും താന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും തിരിച്ചും ആരും ഇതുവരെ വിളിച്ചിട്ടില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി
മന്ത്രി സജി ചെറിയാനെതിരെയും പരോക്ഷമായി അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. നിയമവ്യവസ്ഥയെ മുഴുവന്‍ വെല്ലുവിളിച്ചയാള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു. ഒരുമാസമെടുത്താണ് കേസെടുത്തത് തന്നെ. എന്നാല്‍ തന്റെ കാര്യത്തില്‍ വെറും മൂന്ന് ദിവസത്തിനുള്ളില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തുവെന്നും സുധാകരന്‍ പറഞ്ഞു.