മണിമല സെന്റ് ജോർജ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ അവധികാലത്തും ലഭിക്കുന്ന അവസരങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വ്യത്യസ്ത മാർഗങ്ങൾ തേടി പൊതു സമൂഹത്തെ ബോധ്യപെടുത്താനും ലഹരി വസ്തുക്കളുടെ ഉപയോഗം ഭാവിയിൽ ഉണ്ടാക്കുന്ന വിപത്തുകളെ ജനശ്രദ്ധയിലെത്തിക്കാനും ശ്രമിക്കുന്നു.
മണിമല ഹോളി മാഗി ഫോറോനാ പള്ളിയുടെ ആഭിമുഖ്യത്തിൽ ദ്വിശതാബ്ദി യാഘോഷങ്ങളുടെ ഭാഗമായി നടത്തിയ അഖിലകേരള ടൂ വീലർ ഫാൻസി ഡ്രസ്സ് മത്സരത്തിലാണ് കുട്ടിപോലീസുകളായ ആഗ്നൽ ജോസഫ് വടക്കേമുറിയും അഭിമന്യു വി ബി യും വ്യത്യസ്ത വേഷമണിഞ്ഞത്. ലഹരി മരുന്നിനടിമപ്പെട്ട മനുഷ്യനെ ആഗ്നൽ ജോസഫ് അവതരിച്ചപ്പോൾ ഒപ്പം ലഹരിക്കെതിരെ പോരാടുന്ന മനുഷ്യനെ അഭിമന്യു അവതരിപ്പിച്ചത് ശ്രദ്ധേയമായി.