പി.വി. അൻവർ നിലമ്പൂരിൽ മത്സരിക്കും

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പി.വി. അൻവർ. തൃണമൂൽ കോൺഗ്രസ് വ്യാഴാഴ്ച വിളിച്ചു ചേർത്ത യോഗത്തിനു ശേഷമാണ് അൻവർ മത്സരിക്കാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന പ്രവർത്തക സമിതിയിൽ അംഗീകാരം ലഭിച്ച ശേഷമാവും ഔദ്യോഗിക പ്രഖ്യാപനം.

യുഡിഎഫ് അവഗണിച്ചെന്ന പൊതുവികാരമാണ് തൃണമൂൽ കോൺഗ്രസ് സെക്രട്ടറിയേറ്റിലുണ്ടായത്. ഇനി യുഡിഎഫ് നേതൃത്വം മുൻകൈയെടുത്ത് ചർച്ച നടത്തി തൃണമൂൽ കോൺഗ്രസിനെ സഖ്യകക്ഷിയാക്കാൻ തീരുമാനിച്ചാൽ മാത്രം മത്സരിക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചാൽ മതിയെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്.
Previous Post Next Post