രഹസ്യ വിവരത്തിൽ പൊലീസെത്തി; ദേശീയ സ്കേറ്റിംഗ് താരത്തിന്‍റെ വീടിന് സമീപം കണ്ടത്...





തിരുവനന്തപുരം : കഞ്ചാവ് കേസിൽ ദേശീയ സ്കേറ്റിങ് ചാമ്പ്യൻ പഴകുറ്റി സ്വദേശി പ്രിൻസിനെ (25) നെടുമങ്ങാട് പൊലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. 10 ഗ്രാം കഞ്ചാവാണ് ഇയാളുടെ നെടുമങ്ങാട്ടെ പഴകുറ്റിയിലെ വീടിനു സമീപത്തു നിന്നും കണ്ടെത്തിയത്. 

കഞ്ചാവ് ഉണ്ടെന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നെടുമങ്ങാട് പൊലീസും ഡാൻസാഫ് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. നെടുമങ്ങാട് സി ഐ രാജേഷ് കുമാർ, ഡാൻസഫ് ടീമിലെ എസ് ഐ ഓസ്റ്റിൻ ഡെന്നിസൻ എന്നിവരാണ് പരിശോധനക്ക് നേതൃത്യം കൊടുത്തത്.

Previous Post Next Post