ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക്; കാര്‍ ഓടിച്ച സ്ത്രീക്ക് പരിക്ക്


ഡ്രൈവിങ് പഠിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണ് അപകടം. കോഴിക്കോട് രാമനാട്ടുകരയ്ക്ക് അടുത്ത് പെരുമുഖത്താണ് ഇന്ന് വൈകിട്ടോടെ അപകടമുണ്ടായത്. കാട്ടിങ്ങൽ പറമ്പ് വൃന്ദാവനത്തിൽ  സ്നേഹലതയാണ് കാർ ഓടിച്ചിരുന്നത്.

ഇവർ കാർ പിറകോട്ട് എടുക്കുന്നതിനിടയിൽ പെട്ടെന്ന് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ സ്നേഹലതക്ക് നിസ്സാര പരിക്കേറ്റു. പതിനാല് കോൽ താഴ്ചയുള്ള കിണറ്റിലേക്ക് കാറിന്‍റെ പിറകുവശം ആദ്യം വീണതിനാലാണ് വലിയ അപകടം ഒഴിവായത്. കാറിന്‍റെ പിൻഭാഗം കിണറിലെ വെള്ളത്തിലേക്ക് ഇറങ്ങിയെങ്കിലും മുൻഭാഗം ഉയര്‍ന്നുനിന്നിരുന്നതിനാൽ സ്നേഹലതയെ ഡോര്‍ തുറന്ന് പുറത്തേക്ക് കൊണ്ടുവരാനായി. ഫയര്‍ഫോഴ്സെത്തിയാണ് സ്നേഹലതയെ പുറത്തെത്തിച്ചത്.

أحدث أقدم