കടുത്ത ചൂടിനു കുളിരായി യുഎഇയുടെ വിവിധ എമിറേറ്റുകളിൽ വേനൽ മഴ പെയ്തു



ഷാർജ/ഫുജൈറ • കടുത്ത ചൂടിനു കുളിരായി യുഎഇയുടെ വിവിധ എമിറേറ്റുകളിൽ വേനൽ മഴ പെയ്തു. ഷാർജയിലെ മദാം, ഫുജൈറ, യുഎഇ-ഒമാൻ അതിർത്തി പ്രദേശങ്ങളിലായിരുന്നു മഴ പെയ്‌തത്.
വേനൽ മഴ നനഞ്ഞ് ആസ്വദിക്കാൻ സ്വദേശികളും മലയാളികളും മറ്റു വിദേശികളും എത്തിയിരുന്നു. കുട്ടികളും മുതിർന്നവരും മഴയത്തു കളിക്കുന്ന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കിട്ടവരും ഏറെ.

ഷാർജ മദാമിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശുകയും ചെയ്തതു വാഹന ഗതാഗതത്തെ തടസ്സപ്പെടുത്തി. അവധി ദിവസമായതിനാൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്നു. യുഎഇ ഒമാൻ അതിർത്തിയായ ദക്ഷിണ ഹത്തയിലെ മഹ്ദയിൽ മഴ പെയ്തു‌. മഴ നേരിയ തോതിൽ പെയ്തെങ്കിലും താപനില വർധിച്ചു. വെള്ളിയാഴ്‌ച വൈകിട്ടും ഷാർജയിലും അൽഐന്റെ ചില ഭാഗങ്ങളിലും മഴ പെയ്തിരുന്നു

أحدث أقدم