
തിരുവനന്തപുരത്ത് ചുമട്ട് തൊഴിലാളിയെ അതിക്രൂരമായി മര്‍ദ്ദിച്ച് സഹ ചുമട്ടുതൊഴിലാളികള്‍. വെള്ളറട വാഴിച്ചല്‍ പേരേകോണത്താണ് സംഭവം നടന്നത്. ആക്രമണത്തില്‍ പേരെകോണം സ്വദേശി വര്‍ഗീസിന് (55) ഗുരുതരപരിക്കേറ്റു. ഐഎന്‍ടിയുസി ചുമട്ടുതൊഴിലാളിയായ വര്‍ഗീസിനെ സഹചുമട്ടുതൊഴിലാളികള്‍ അതിക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു.
തുടര്‍ന്ന് ജനനേന്ദ്രിയത്തില്‍ താക്കോല്‍കൂട്ടവും പേനാക്കത്തിയും ഉപയോഗിച്ച് കുത്തിപരിക്കേല്‍പ്പിക്കുയായിരുന്നു. വര്‍ഗീസിന്‌റെ ജനനേന്ദ്രിയത്തില്‍ നിരവധി സ്റ്റിച്ചുകളുണ്ട്.
ഗുരുതരമായി പരിക്കേറ്റ വര്‍ഗീസിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആര്യങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണകാരണം വ്യക്തമല്ല.