ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം


കുറ്റ്യാടി തൊട്ടില്‍പ്പാലം റോഡില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പൂളക്കണ്ടി സ്വദേശിയായ അടുക്കത്ത് നബീല്‍(43) ആണ് മരിച്ചത്. തളീക്കര കഞ്ഞിരോളിയില്‍ ഇന്ന് രാവിലെയോടെയായിരുന്നു അപകടം.

തൊട്ടില്‍പ്പാലത്തേക്ക് പോകുകയായിരുന്ന നബീല്‍ സഞ്ചരിച്ച ബൈക്കില്‍ അമിത വേഗതയിലെത്തിയ ബസ് ഇടിക്കുകയിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തലശ്ശേരി-തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദേവരാഗം ബസാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ നബീല്‍ തല്‍ക്ഷണം മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, റോഡരികില്‍ അപകടകരമാം വിധമുള്ള മരമാണ് അപകടത്തിനിടയാക്കിയതെന്നും ആരോപണമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കഞ്ഞിരോളി- കുറ്റ്യാടി റോഡ് ഉപരോധിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

Previous Post Next Post