രാത്രി 10.30-ഓടെ മരം കയറ്റിവന്ന ലോറി താമരശ്ശേരി ചുരത്തില്‍ മറിഞ്ഞിരുന്നു. ഇതിനു സമീപത്തായി മറ്റൊരു ലോറിയുടെ ഇരു ടയറുകളും പൊട്ടുക കൂടി ചെയ്തതോടെയാണ് ചുരത്തില്‍ ഗതാഗതം ഏതാണ്ട് പൂർണമായി സ്തംഭിച്ചത്. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് ഉൾപ്പെടെയുള്ള യാത്രക്കാർ താമരശ്ശേരി ചുരത്തിൽ കുടുങ്ങിക്കിടക്കുകയുണ്ടായി. ടയർ പൊട്ടിയ ലോറി ക്രെയിൻ എത്തിച്ച് നീക്കം ചെയ്തു.