മദ്യപിക്കാൻ വെള്ളം എടുത്തു നൽകിയില്ല.. പ്രകോപിതനായ അച്ഛൻ ആറ് വയസുള്ള മകനെ അടിച്ചുകൊന്നു..


        
മദ്യപിക്കുന്നതിനിടെ മകൻ വെള്ളം എടുത്തുകൊടുക്കാത്തതിൽ പ്രകോപിതനായി അച്ഛൻ ആറ് വയസുള്ള മകനെ അടിച്ചുകൊന്നു. കുടിച്ച് ലക്കുകെട്ടാണ് ഇയാൾ മകനെ ക്രൂരമായി അടിച്ചത്. മാരകമായ പരിക്കുകളോടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് ബിഹാർ സ്വദേശി സുമൻ കുമാർ സിങ്ങിനെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു.

മെയ് ആറിനാണ് സംഭവം. അന്നേദിവസം ജോലി ഇല്ലാതിരുന്നതിനാൽ ഇയാൾ നേരത്തേ വീട്ടിലെത്തി മദ്യപാനം തുടങ്ങി. ഇതിനിടയിൽ മകനോട് വെള്ളം എടുത്തുതരാൻ പറഞ്ഞെങ്കിലും കുട്ടി അനുസരിച്ചില്ല. പ്രകോപിതനായ ഇയാൾ മകന്റെ മുഖത്ത് അടിക്കുകയായിരുന്നു. കുട്ടി ഇത് അമ്മയോട് പറഞ്ഞുകൊടുക്കുമെന്ന്പറഞ്ഞതോടെ ഇയാളുടെ നിയന്ത്രണം വിടുകയും മകനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

പല തവണ ചുമരിൽ തല ഇടിച്ചതോടെ കുട്ടിയുടെ ബോധം പോയി. പിന്നീടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നത്. ആശുപത്രി അധികൃതർ നൽകിയ വിവരമനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്.
أحدث أقدم