ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് വിളിച്ചുവരുത്തി… ഹണിട്രാപ്പിൽ യുവാവിന് നഷ്ടമായത് പണവും സ്വർണ്ണവും കേസിൽ മൂന്ന് പേർ അറസ്റ്റിൽ.


        
ഹണിട്രാപ്പിലൂടെ ആഡംബര കാറും പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്തു. കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. രണ്ടാഴ്ച മുമ്പാണ് യുവാവ് ഇൻസ്റ്റഗ്രാം വഴി യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് കഴക്കൂട്ടത്തേക്ക് വിളിച്ചുവരുത്തി കാറും പണവും സ്വർണവും തട്ടിയെടുക്കുകയായിരുന്നു.

നെയ്യാറ്റിൻകര സ്വദേശി കാർത്തിക്, പേയാട് സ്വദേശി അർഷാദ്, പാലോട് സ്വദേശി ആസിഫ് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് കാട്ടാക്കട സ്വദേശിയുടെ ഔഡി കാറും പണവും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും പ്രതികൾ തട്ടിയെടുത്തത്.
Previous Post Next Post