കാലാവസ്ഥാ വ്യതിയാനം.. ആകാശച്ചുഴിയിൽപ്പെട്ട് ഇൻഡിഗോ വിമാനം..



കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ദില്ലിയിൽനിന്നും ശ്രീന​ഗറിലേക്ക് പുറപ്പെട്ട ഇൻഡി​ഗോ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. വിമാനത്തിന്റെ മുൻഭാ​ഗത്ത് കേടുപാടുകൾ ഉണ്ടായി. വിമാനം ശ്രീന​ഗറിൽ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാരും ക്രൂവും എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ഇൻഡിഗോ വിമാനം 6E2142 ആണ് ആകാശച്ചുഴിയിൽപ്പെട്ടത്. വൈകുന്നേരം 6.30 ന് വിമാനം ശ്രീനഗറിൽ സുരക്ഷിതമായി ഇറങ്ങിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിന്റെ ദൃശ്യങ്ങൾ യാത്രക്കാരടക്കം തങ്ങളുടെ ഫോണിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.

അതേ സമയം ദില്ലിയിൽ പലയിടത്തും ശക്തമായ കാറ്റും മഴയും ആണ് അനുഭവപ്പെടുന്നത്. നഗരത്തിൽ പലയിടത്തും മരങ്ങൾ വീണു. കാര്യമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പല വിമാനങ്ങളും വൈകിയോടുകയാണ്. ചില അന്താരാഷ്ട്ര വിമാനങ്ങളടക്കം വഴിതിരിച്ചുവിട്ടെന്നും വിവരമുണ്ട്.


        

Previous Post Next Post