ഇസ്ലാമാബാദ് : ഇന്ത്യ റാവല്‍പിണ്ടി ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാകിസ്താന്‍. റാവല്‍പിണ്ടി നൂര്‍ഖാന്‍ വ്യോമതാവളം ഇന്ത്യ ആക്രമിച്ചന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്ഥിരീകരിച്ചു. പത്താം തീയതി പുലര്‍ച്ചെ 2.30യ്ക്ക് നൂര്‍ഖാന്‍ താവളത്തിലും മറ്റു ചില സൈനിക കേന്ദ്രങ്ങളിലും ആക്രമണമുണ്ടായെന്ന് സൈനിക മേധാവി അസിം മുനീര്‍ അറിയിച്ചുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് തങ്ങളുടെ വ്യോമത്താവളങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന് എന്ന് പാകിസ്താന്‍ സമ്മതിക്കുന്നത്.അതേസമയം, ഇന്ത്യ – പാക് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച അട്ടാരി – വാഗ – അതിര്‍ത്തി തുറന്നു. അഫ്ഗാവനിസ്താനില്‍ നിന്നും എത്തിയ ട്രക്കുകള്‍ കടത്തിവിട്ടു. അഫ്ഗാന്‍ ട്രക്കുകള്‍ക്ക് വേണ്ടി മാത്രമാണ് അതിര്‍ത്തി തുറന്നത്.
അതേസമയം ഇന്ത്യ പാകിസ്ഥാൻ സംഘർഷ സമയത്ത് സേന തകർത്തത് 600 പാക് ഡ്രോണുകൾ എന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട് . നാലോ അഞ്ചോ പാക് ഡ്രോണുകൾക്ക് മാത്രമാണ് ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം വെട്ടിക്കാനായത്. ജനവാസ കേന്ദ്രങ്ങളിലേക്കും ആരാധാനലയങ്ങളിലേക്കും പാകിസ്ഥാൻ ഡ്രോണുകൾ അയച്ചു. അവയെല്ലാം ഇന്ത്യൻ സേന തകർത്തു. ഡ്രോണുകളിൽ മുൻതൂക്കമുണ്ടെന്ന പാക് അവകാശവാദം പൊളിച്ചെന്നാണ് സേന വൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്.