നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി.. രണ്ടര വയസ്സുകാരന് ദാരുണാന്ത്യം…


നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കിഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ്‌ സഹിൻ ആണ് മരിച്ചത്.അരീക്കോട് വാക്കാലൂരിലെ മാതൃസഹോദരിയുടെ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു സഹിൻ.

അടുത്ത വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങിയാണ് അപകടം സംഭവിച്ചത്. കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷപെടുത്താനായില്ല.



Previous Post Next Post