തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിൽ ഡ്രോൺ പറത്തി കൊറിയൻ യുവതി ; പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു


വ്ലോഗറായ യുവതിയുടെ വിശദാംശങ്ങൾ തേടി പൊലീസ് ഇമിഗ്രേഷൻ വിഭാഗത്തിനു കത്തയച്ചു.

ഏപ്രിൽ പത്തിനു ക്ഷേത്രത്തിനു മുകളിലെ നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയത് അധികൃതരുടെയും പൊലീസിന്റെയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കൊറിയൻ വ്ലോഗറായ യുവതിയാണ് ഡ്രോൺ പറത്തിയതെന്നു പൊലീസ് കണ്ടെത്തി.

ഉത്സവ സമയത്താണ് ഡ്രോൺ പറത്തിയിരിക്കുന്നത്. എന്ത് ഉദ്ദേശ്യത്തോടെയാണ് യുവതി ഇതു ചെയ്തതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇവർ ഇപ്പോൾ എവിടെയാണെന്നു കണ്ടെത്താനാണ് ഫോർട്ട് പൊലീസ് ഇമിഗ്രേഷൻ വിഭാഗത്തിനു കത്തയച്ചിരിക്കുന്നത്.

യുവതി ഇന്ത്യ വിട്ടിട്ടില്ലെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.
Previous Post Next Post