കൂരോപ്പട. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എരുത്തു പുഴ പാലം അപകട ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം ലോറി ഇടിച്ച് പാലത്തിൻ്റെ കൈവരി തകർണ തോടെ ഏതു നിമിഷവും അപകടമുണ്ടാകാവുന്ന സ്ഥിതിയാണ്. ഒറവയ്ക്കൽ കൂരാലി റോഡിലെ എഴുത്തു പുഴയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. കാലപ്പഴക്കം മൂലം പാലത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റോഡ് നവീകരിച്ചപ്പോഴും പാലം പഴയ പടി തുടരുകയായിരു ന്നു. അപകടാവസ്ഥയിലായ പാലം എത്രയും വേഗം പുതുക്കിപ്പണിയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ്സ് സംസ്ഥാന നിർവ്വാഹക സമിതിയംഗം വിനോദ് മഞ്ഞാമറ്റം പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
എരുത്തു പുഴ പാലംഅപകട ഭീഷണിയിൽപാലം പുതുക്കി പണിയണമെന്ന് ആവശ്യം
Jowan Madhumala
0
Tags
Pampady News