മനുഷ്യ ജീവന് ഭീഷണിയായ ആലാംപള്ളിയിലെ കൂറ്റൻ ബദാംമരം വെട്ടിമാറ്റി


ജോവാൻ മധുമല 
പാമ്പാടി : മനുഷ്യ ജീവന് ഭീഷണിയായ ആലാംപള്ളിയിലെ കൂറ്റൻ ബദാംമരം വെട്ടിമാറ്റി ഇന്നലെ രാത്രിയാണ് മരം വെട്ടി മാറ്റിയത്   ആറ് മാസം മുമ്പും ഇന്നലെയും പാമ്പാടിക്കാരൻ ന്യൂസ് ഈ മരത്തിൻ്റെ അപകട ഭീതി ചൂണ്ടിക്കാട്ടി വാർത്ത ചെയ്തിരുന്നു 

സമീപവാസിയായ അനീഷ് നീലിയാനിക്കൽ ഇതിൻ്റെ അപകട ഭീതി ചൂണ്ടിക്കാട്ടി കോട്ടയം കളക്ടർക്ക് നൽകിയ  പരാതിയുടെ അടിസ്ഥാനത്തിൽ കളക്ടറുടെ ഉത്തരവ് വാങ്ങിയാണ് മരം അനീഷ് വെട്ടിമാറ്റിച്ചത് 
ഹൈവേയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ഭീതിജനകമായി മരങ്ങൾ വളർന്നു നിൽക്കുന്നത് അധികാരികൾ ശ്രദ്ധിക്കാറില്ലെന്ന് ആക്ഷേപം ഉണ്ട് എന്തായാലും ഭീതി ഒഴിഞ്ഞ സമാധാനത്തിലാണ് നാട്ടുകാരും ഓട്ടോറിക്ഷാ സുഹൃത്തുക്കളും
Previous Post Next Post