കെഎസ്ആര്‍ടി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം പ്രതി പിടിയിൽ .. ഇയാൾ സമാന കേസിൽ 2023 ൽ പിടിയിലായിരുന്നു !


കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വടകര സ്വദേശി സവാദ് ആണ് പിടിയിലായത്. മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വച്ച് ആയിരുന്നു സവാദ് ലൈംഗിക അതിക്രമം നടത്തിയത്. 2023ല്‍ നെടുമ്പാശ്ശേരിയില്‍ വച്ച് ബസില്‍ തൃശൂര്‍ സ്വദേശിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് അറസ്റ്റിലായ വ്യക്തിയാണ് സവാദ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ സവാദിന് ഒരുവിഭാഗം സ്വീകരണം നല്‍കിയത് വിവാദമായിരുന്നു.

നെടുമ്പാശേരിയിലേതിന് സമാനമാണ് ഈ കേസെന്നും തൃശൂര്‍ ഈസ്റ്റ് പൊലീസ് വ്യക്തമാക്കി. മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസിലായിരുന്നു അതിക്രമം. ബസ് തൃശൂരില്‍ എത്തിയതോടെ യുവതി അതിക്രമം സംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. തൃശൂര്‍ ഈസ്റ്റ് പൊലീസിന് നല്‍കിയ പരാതിയിന്‍മേല്‍ കേസെടുത്ത പൊലീസ് ഇന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്ത് വരികയാണ്.


Previous Post Next Post