
കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ആക്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. ആനാട് മൂഴി ഊരാളിക്കോണം സ്വദേശി പള്ള് ഷിബു എന്ന എസ്. ഷിബു (47) വിനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി 8.30ന് ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട് പുത്തൻപാലം വഴി നെടുമങ്ങാട്ടേയ്ക്ക് വന്ന ബസിലായിരുന്നു ഇയാൾ സഞ്ചരിച്ചത്.