✒️ജോവാൻ മധുമല
പാമ്പാടി : പാമ്പാടി മീനടം സ്വദേശിനിയായ കെസിയ യുടെ കുഞ്ഞിനാണ് വാക്സിൻ എടുത്തതുമൂലം ഗുരുതര ആരോഗ്യ പ്രശ്നം നേരിട്ടത്
കുട്ടിക്ക് 45 ആം ദിവസം എടുക്കേണ്ട ആദ്യകുത്തിവെയ്പ്പ് എടുത്തിരുന്നു
ഇരുകൈകൾക്കും ഇടതുകാലിനും 3 കുത്തിവെയ്പ്പാണ് ജൂൺ 5 ന് എടുത്തത്
തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് ഉള്ളിൽ കുട്ടിയുടെ കാലിൽ കുത്തിവയ്പ്പ് എടുത്ത ഭാഗത്ത് ത്വക്ക് പൊങ്ങി വലിയ ഒരു മുഴ രൂപപ്പെട്ടു
കുട്ടി വേദന കൊണ്ട് കരഞ്ഞ് ബഹളം വച്ചതിനെ തുടർന്ന് ഇവർ മണർകാട് ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തി
കുത്തിവയ്പ്പിലെ പ്രശ്നമാണെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു കുട്ടിയെ എത്രയും പെട്ടന്ന് കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ എത്തിക്കണമെന്ന് പറഞ്ഞതിൽ പ്രകാരം കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ ഇന്ന് ( 17/ 6/ 25 ) എത്തിച്ചു തുടർന്ന് വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷം കാലിലെ മുഴ ശസ്ത്രക്രയ ചെയ്ത് ഉടൻ നീക്കണം എന്ന് മാതാപിതാക്കളെ കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടർ വെങ്കിടേശ്വരൻ പറഞ്ഞു
നാളെ കുട്ടിക്ക് ചെറിയ ശസ്ത്രക്രിയ നടക്കും
പാമ്പാടി താലൂക്ക് ആശുപത്രിയുടെ ഈ അനാസ്ഥ ചൂണ്ടിക്കാട്ടി
പാമ്പാടി പോലീസ് ,പാമ്പാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് ഇവർ പരാതി നൽകിയിട്ടുണ്ട്
സർക്കാർ തലത്തിലും പരാതി പോയിട്ടുണ്ട്
ആശുപത്രിയിൽ എത്തുന്ന രോഗികളോട് അഹങ്കാര പരമായ സമീപനമാണ് ഈ ആശുപത്രിയിലെ ചുരുക്കം ചിലരുടെ ഭാഗത്തു നിന്നും നിന്നും ഉണ്ടാകുന്നത് എന്ന ആക്ഷേപം നിലനിൽക്കെയാണ് പാമ്പാടി ആശുപത്രിയുടെ ഈ ഗുരുതര വീഴ്ച്ച