ഹോട്ടലിൽ പരിശോധന.. യുവതി അടക്കം രണ്ടുപേർ പിടിയിൽ…ഇവരുടെ പക്കൽ നിന്നും എംഡി എം എ പിടിച്ചെടുത്തു.


        

മൺവിളയിലേ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ യുവതി അടക്കം രണ്ടുപേർ പിടിയിൽ. കുളത്തൂർ മൺവിള സ്വദേശിയായ അനന്തു കൃഷ്ണൻ (29), കൊല്ലം, ചടയമംഗലം സ്വദേശിനി ആര്യ (27) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും എംഡി എം എ പിടിച്ചെടുത്തു.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശനുസരണം തിരുവനന്തപുരം ജില്ലയിലെ വിവിധ ഹോട്ടലുകളിൽ പൊലീസിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൺവിളയിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു


أحدث أقدم