മദ്യപിച്ചെത്തി ചീത്ത വിളിച്ചത് ചോദ്യം ചെയ്തു.. വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം...


        

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ അയൽവാസി കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പെരുങ്കിട വിള സ്വദേശി വത്സല (59) ആശുപത്രിയിൽ ചികിത്സയിലാണ്. അയൽവാസി ഷിബുവിനെതിരെ മാരായമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയാണ് സംഭവം. പെരുങ്കടവിള സ്വദേശിയായ ഷിബുവാണ് വീട്ടമ്മയെ ആക്രമിച്ചത്. സ്ഥിരം മദ്യപാനിയായ ഇയാള് നാളുകളായി വീട്ടുകാര് ക്കും നാട്ടുകാര് ക്കും വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു

ഇന്നലെയും മദ്യപിച്ചെത്തിയ ആൾ വീട്ടിലെത്തി വലിയ രീതിയിൽ ബഹളമുണ്ടാക്കി. നാട്ടുകാരെയും ചീത്ത വിളിക്കാനാരംഭിച്ചു. ഈ ചോദ്യം ചെയ്തതിനെ തുടർന്നാണ് കല്ലെടുത്ത് വത്സലയെ ആക്രമിച്ചത്. വത്സലയെ കാരണക്കോണം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്കു തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വത്സലയുടെ ബന്ധുക്കളുടെ പരാതിയിൽ മാരായമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഷിബു ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു


Previous Post Next Post