തൃശൂരിൽ ലഭിച്ചതു പോലെ നിലമ്പൂരിലും ക്രൈസ്തവ വോട്ടുകൾ ബിജെപിക്ക് ലഭിക്കും; കേന്ദ്രമന്ത്രി സുരേഷ് ഗോപി

മലപ്പുറം: തൃശൂരിൽ ലഭിച്ചതു പോലെ നിലമ്പൂരിലും ക്രൈസ്തവ വോട്ടുകൾ ബിജെപിക്ക് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലമ്പൂരിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്നും സ്ഥാനാർഥി പ്രഖ‍്യാപനം വൈകിയെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥി പ്രഖ‍്യാപനം വൈകിയെന്ന പ്രചാരണം എതിരാളികൾ കെട്ടിച്ചമച്ചതാണെന്നും അവർക്ക് അതിനുള്ള പ്രത‍്യേക ലക്ഷ‍്യം ഉണ്ടായിരിക്കാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

അതേസമയം രാജ്ഭവനിലെ പരിപാടിയിൽ നിന്നും കൃഷി മന്ത്രി പി. പ്രസാദ് വിട്ടുനിന്ന സംഭവത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. പരിപാടി ബഹിഷ്കരിച്ചതോടെ ഭാരതാംബയെ ആർഎസ്എസിനു വിട്ടു നൽകുകയല്ലേ ചെയ്തതെന്നും സുരേഷ് ഗോപി ചോദിച്ചു.
Previous Post Next Post