കറുകച്ചാലിൽ പൊട്ടിയൊലിക്കുന്ന വൃണവുമായി ഏറ്റെടുക്കാൻ ആളില്ലാതെ വയോധികൻ


 പാമ്പാടി : കാലിലെ മുറിവിൽ പ്ലാസ്റ്റിക് കെട്ടി, കറുകച്ചാലിൽ  അലയുകയാണ് നെടുംകുന്നം സ്വദേശിയായ വയോധികൻ. മുറിവിൽ നിന്ന് അസഹ്യ മായ ദുർഗന്ധം വമിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു 

കഴിഞ്ഞ ഒരു മാസമായി ഇയാൾ വ്യാപാര സ്ഥാപനങ്ങളുടെ തിണ്ണകൾ  തോറും മാറിമാറി കഴി യുകയാണ്. വയോധികനു കു ടുംബം ഇല്ലെന്നാണു വ്യാപാരികൾ പറയുന്നത്. മുറിവ് വൃണമായി മാറി. ഇദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നൽകി വൃദ്ധ സദനത്തിൽ എത്തിക്കണ മെന്നു നാട്ടുകാർ ആവശ്യപ്പെട്ടു ഇയാൾക്ക് മാനസികമായി പ്രശ്നം ഉണ്ടെന്ന  സംശയം  നാട്ടുകാർ പറഞ്ഞു 

രണ്ടു മൂന്നു ദിവസമായി പൊലീസ്, പഞ്ചായത്ത്, റവ ന്യു വകുപ്പുകളിൽ പരാതി പറ ഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നു മർച്ചന്റ്സ് അസോസിയേ ഷൻ കറുകച്ചാൽ യൂണിറ്റ് ജനറൽ സെക്രട്ടറി ബിന്നറ്റ് തോമസ് പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു '
അതേസമയം 
രോഗബാധിതനായ  വ്യക്തിയെ ചെത്തിപ്പുഴ മേഴ്സി നഴ്സിംഗ് ഹോം സിസ്റ്റേഴ്സ് പോലീസിൻ്റെ സാന്നിധ്യത്തിൽ  ഇന്ന് സന്ദർശിച്ചിരുന്നു 
Previous Post Next Post