വിലവർധനക്ക് മുന്നിൽ താളം തെറ്റുകയാണ് മലയാളിയുടെ അടുക്കള ബജറ്റ്. പിടിവിട്ടു ഉയരുകയാണ് വെളിച്ചെണ്ണയുടെ വില.ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 400 രൂപ.കൊപ്രയുടെ ലഭ്യത കുറവാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. മൈസൂർ, തമിഴ്‌നാട്, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കൊപ്രയെത്തുന്നത്. പക്ഷേ മില്ലുകളിലേക്ക് എത്തുന്ന ലോഡുകൾ പകുതിയായി കുറഞ്ഞിട്ടുണ്ട്. വില വർധനവ് വിപണിയെയും സാരമായി ബാധിച്ചു. ചെറിയ വില വ്യത്യാസത്തിൽ മാർക്കറ്റിൽ എത്തുന്ന വ്യാജന്മാരുടെ സാന്നിധ്യം മില്ലുടമകളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
വിപണിയിൽ സർവകാല റെക്കോഡ് കടന്ന് വെളിച്ചെണ്ണ വില
ജോവാൻ മധുമല
0
Tags
Top Stories