തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെ സഹായത്തോടെ തയ്യാറാക്കുന്ന വാർത്താ റിപ്പോർട്ട് വീഡിയോകൾ മലയാളത്തിൽ വ്യാപകമാകുന്നു.
ഗൂഗിളിൻ്റെ വിഐഒ 3 (veo 3) എഐ മോഡലുകൾ അടിസ്ഥാനമാക്കിയുള്ള ടെഡ് പാർട്ടി ആപ്പുകളും മറ്റ് എഐ മോഡലുകളും ഈ വീഡിയോകൾക്ക് പിന്നിൽ. അശ്ലീലപദങ്ങൾ ഉപയോഗിച്ചുള്ള പല വീഡിയോകളും കൂട്ടത്തിലുണ്ട്.
കൗതുകത്തേക്കളേറെ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്
ഈ എഐ ചതിക്കുഴികൾ. ഇവ സത്യമെന്ന് വിശ്വസിച്ച് പങ്കിടുകയും കമൻ്റിടുകയും ചെയ്യുന്നതിൽ മുതിർന്നവരാണ് കൂടുതൽ. യഥാർത്ഥത്തിൽ തോന്നുംവിധമുള്ള വീഡിയോകളാണെല്ലാം.
ചാനലിൽ അതിശയോക്തി കലർന്ന കാര്യങ്ങൾ വീഡിയോയിൽ ഉണ്ടോയെന്ന് ശ്രദ്ധിക്കണം. എഴുത്തിലുള്ള പ്രശ്നം, അസാധാരണമായ നിറം, ചലനങ്ങളിലെ വ്യത്യാസം എന്നിവയിലൂടെ ഒരു പരിധിവരെ മനസ്സിലാക്കാൻ കഴിയും. എങ്കിലും ഇത്തരം വീഡിയോകൾ സൃഷ്ടിക്കുന്ന തെറ്റിദ്ധാരണകൾ പോലീസിനും മാധ്യമപ്രവർത്തകർക്കും ഉണ്ടാക്കുന്ന തലവേദന ചെറുതല്ല.
യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കുന്ന രീതിയിലുള്ള വീഡിയോകൾ കൃത്യമാണോ അല്ലയോ എന്ന് കണ്ടെത്തേണ്ട ചുമതല കൂടി ഇപ്പോൾ ഇവരുടെ ജോലിയായി മാറിയിട്ടുണ്ട്.