ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: ശക്തമായ മഴയെ തുടർന്ന് വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ 2025 ജൂൺ 18-ന് (ബുധനാഴ്ച) പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. 

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിളിരൂർ എസ്.വി.ജി.പി. എച്ച്.എസ്., കിളിരൂർ ഗവ. യു.പി.എസ്., തിരുവാർപ്പ് സെന്റ് മേരീസ് എൽ.പി. സ്കൂൾ, വേളൂർ ഗവ. എൽ.പി. സ്കൂൾ, ചിപ്പുങ്കൽ ഗവ. വെൽഫെയർ യു.പി. സ്കൂൾ എന്നിവയ്ക്കും ജൂൺ 18-ന് അവധി നൽകി ഉത്തരവ് പുറപ്പെടുവിച്ചു. 

ആലപ്പുഴ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലും മഴ ശക്തമായി തുടരുന്നതിനാലും കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ (ജൂൺ 18) അവധി നൽകി ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. 

കോട്ടയം കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിളിരൂർ എസ്.വി.ജി.പി. എച്ച്.എസിനും കിളിരൂർ ഗവൺമെൻ്റ് യു.പി.എസ്, തിരുവാർപ്പ് സെൻ്റ് മേരീസ് എൽ.പി. സ്കൂൾ, വേളൂർ ഗവൺമെൻ്റ് എൽ.പി. സ്കൂൾ, ചിപ്പുങ്കൽ ഗവൺമെൻ്റ് വെൽഫെയർ യു.പി. സ്കൂൾ എന്നീ സ്കൂളുകൾക്കും ബുധനാഴ്ച (2025 ജൂൺ 18) അവധി പ്രഖ്യാപിച്ച് ഉത്തരവായി.


Previous Post Next Post