ദുബായ് /ഷാർജ/അബുദാബി ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലെ ചില റോഡുകളിൽ ഗതാഗതനിയന്ത്രണം. ദുബായ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ (ഇ311) അൽ ബരാരി അണ്ടർപാസിൽ 28 മുതൽ രണ്ട് മാസത്തേയ്ക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യുടേതാണ് പ്രഖ്യാപനം.
ഷാർജയിൽ അൽ ഇൻതിഫാദ സ്ട്രീറ്റ് മുതൽ അൽ കോർണിഷ് സ്ട്രീറ്റ് വരെയുള്ള റോഡ് പൂർണമായി അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(എസ്ആർടിഎ) അറിയിച്ചു. അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ആദ്യ ഘട്ടമ ഇന്ന് മുതൽ ജൂലൈ 27വരെയാണിത്.
അബുദാബിയിൽ സുൽത്താൻ ബിൻ സായിദ് അൽ അവ്വൽ സ്ട്രീറ്റിൽ ഇന്ന് മുതൽ 30 വരെ ഭാഗികമായി റോഡ് സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക് സ്ട്രീറ്റിലേയ്ക്കുള്ള ഫ്രീ റൈറ്റ് ടേൺ ഇന്ന് അർധരാത്രി 12 മുതൽ 30 ന് രാവിലെ 5 വരെ അടച്ചിടും.