വാക്ക് പാലിച്ച് ഇടത് സർക്കാരും മന്ത്രി : വി എൻ. വാസവനും..മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും മകന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലിയുംനൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു!


 കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും മകന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ  ജോലിയുംനൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു! : മന്ത്രി വി .എൻ. വാസവൻ , ശ്രീമതി: വീണാ ജോർജ്ജ്  തുടങ്ങിയവരുടെ വലിയ തോതിൽ ഉള്ള ഇടപ്പെടൽ മാത്രമാണ് ബിന്ദുവിൻ്റെ കുടുംബത്തിന് തണലായി മാറിയത്. രണ്ട് മന്ത്രിമാരും നേരിട്ട് തലയോലപ്പറമ്പിലെ ബിന്ദുവിൻ്റെ ഭവനത്തിൽ എത്തി സർക്കാർ കൂടെ ഉണ്ടാകും. എന്ന് ഉറപ്പ് നൽകിയിരുന്നു. സർക്കാരിൻ്റെയും മന്ത്രിമാരുടെയും നിലാപടി ലും അവർ ഏറ്റെടുത്ത ഉത്തരവാദിത്വം നിറവേറ്റിയതിലും കേരള വിശ്വകർമ്മ സഭ കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ശ്രീ : മുരളി തകിടിയേൽ, സെക്രട്ടറി ശ്രീ: വി.കെ. അനൂപ് കുമാർ എന്നിവർ സർക്കാരിനെ അഭിനന്ദിച്ച് വാർത്താ കുറിപ്പ് ഇറക്കി.
Previous Post Next Post