പാമ്പാടി :രാത്രിയുടെ മറവിൽ റോഡരുകിൽ കക്കൂസ് മാലിന്യം തള്ളി ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം
ആലാംമ്പള്ളിക്കും ചേന്നംപള്ളിക്കും ഇടക്ക് ഉള്ള വളവിന് സമീപം
കരിയിലക്കുളം ഭാഗത്ത് റോഡിനോട് ചേർന്നുള്ള തോട്ടിലും റോഡിലുമായിയാണ് കക്കൂസ് മാലിന്യം നിക്ഷേപിച്ചത്
തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കിയ തോട്ടിലാണ് മാലിന്യം നിക്ഷേപിച്ചത്
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്തിൽ നിന്നും വാർഡ് മെമ്പർ ഉഷാകുമാരിയുടെ നേതൃത്തത്തിൽ അണുനശീകരണം നടത്തി
ഈ ഭാഗത്ത് തെരുവുവിളക്കുകൾ കത്താറില്ലെന്ന് നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു കൂടാതെ ഇരു വശത്തും കാടുകൾ പടർന്ന് കിടക്കുന്ന അവസ്ഥയും ഉണ്ട്