കേരള വിശ്വകർമ്മ സഭ 111-ാം നമ്പർ ആലമ്പള്ളി പാമ്പാടി കരയോഗത്തിൻ്റെ സംയുക്ത പൊതുയോഗവും അനുമോദനവും നാളെ



പാമ്പാടി: കേരള വിശ്വകർമ്മ സഭ 111-ാം നമ്പർ ആലാംമ്പള്ളി  പാമ്പാടി കരയോഗത്തിൻ്റെ സംയുക്ത പൊതുയോഗവും വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന അനുമോദന സമ്മേളനവും 2025 ജൂലൈ 27 ( ഞായറാഴ്ച ) രാവിലെ 10 മണിക്ക്  പാമ്പാടി അദ്ധ്യാപക സഹകരണ ബാങ്ക്* ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. അനുമോദന സമ്മേളനത്തിൽ കരയോഗം - ദേവസ്വം പ്രസിഡൻ്റ് കെ.സി. ലാൽ കുമാർ അദ്ധ്യക്ഷത വഹിക്കും. കേരള കാപ്പ്ക്കോസ് ചെയർമാൻ കെ.എം.രാധാകൃഷ്ണൻ
സമ്മേളനം ഉദ്ഘാടനം ചെയ്യും. AlCC അംഗം റ്റി.ഡി. പ്രദീപ് കുമാർ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ശാഖാ - ദേവസ്വം സെക്രട്ടറി വി.കെ. അനൂപ് കുമാർ സംഘടന വിഷയം അവതരിപ്പിക്കും! സമ്മേളനത്തിൽ സംഘടനയുടെ താലൂക്ക് യൂണിയൻ - യുവജന - മാതൃസംഘടന ഭാരവാഹികൾ പങ്കെടുക്കുന്നതാണ്.
Previous Post Next Post