സൗദിയിൽ മരിച്ച‌ മലയാളി നഴ്സിന്റെ സംസ്കാരം നാളെ; 17 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ



തോട്ടയ്ക്കാട് സൗദിയിൽ മരിച്ച നഴ്‌സ് അനുഷ്മയുടെ (42) മൃതദേഹം നാളെ രാവിലെ 8നു വേളൂർ അനു നിവാസിൽ കൊണ്ടുവരും. 17 വർഷമായി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജിസാനിലെ ആരോഗ്യ കേന്ദ്രത്തിൽ സേവനമനുഷ്‌ഠിച്ചിര അനുഷ്‌മ ജോലി രാജി വച്ച് നാട്ടിലേക്കുള്ള എക്സിറ്റ് രേഖകൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു 

സംസ്കാരം 3നു തോട്ടയ്ക്കാട് 1518-ാം നമ്പർ എസ്എൻഡിപി ശാഖായോഗം ശ്മശാനത്തിൽ. തോട്ടയ്ക്കാട് സന്ധ്യാസദനം സന്തോഷ്കുമാറിന്റെ ഭാര്യയാണ്. മകൾ: സൗപർണിക.
Previous Post Next Post