കേരളത്തിലെ മികച്ച സഹകരണ ബാങ്കിനുള്ള 2025 ലെ അവാർഡ് പാമ്പാടി സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു



പാമ്പാടി : കേരളത്തിലെ മികച്ച സഹകരണ ബാങ്കിനുള്ള 2025 ലെ അവാർഡ് പാമ്പാടി സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും ആവാർഡ് സംസ്ഥാനത്തെ 1634 പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിൽ  ഒന്നാം സ്ഥാനം നമ്മുടെ ബാങ്കിന് ലഭിച്ചു. ശനിയാഴ്ച അന്താരാഷ്ട്ര സഹകരണ ദിനത്തിൽ ബഹുമാനപ്പെട്ട സഹകരണവകുപ്പ് മന്ത്രി ശ്രീ വിഎൻ വാസവൻ അവാർഡ് സമ്മാനിക്കും.കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഭരണ സമിതിയും ജീവനക്കാരും സഹകാരികളുടെ പിന്തുണയോടെ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്ക് ഉള്ള അംഗീകാരമാണ് ഈ വലിയ നേട്ടം 100 വർഷം പൂർത്തിയായ ബാങ്കിൻ്റെ  നാടിനുള്ള ശതാബ്ദി വർഷ സമ്മാനമാണ് അവാർഡ്....

കഴിഞ്ഞ 17 വർഷമായി 20% ലാഭവീതം വിതരണം ചെയ്യുന്നു... ആരോഗ്യമേഖലയിൽ ഉൾപ്പെടെ ന്യൂതന  സംരംഭങ്ങളിലൂടെ ഇടപെടുന്ന ബാങ്ക് സഹകാരികളുടെ വിശ്വാസം ആർജിച്ച സഹകരണ സ്ഥാപനമാണ്.
أحدث أقدم