മദ്റസ വിദ്യാർഥിയായ 22കാരിയെ ബലാത്സംഗം ചെയ്തു... 3 തവണ ഗർഭഛിദ്രത്തിന് വിധേയമാക്കി... അധ്യാപകൻ അറസ്റ്റിൽ…




മീററ്റ് : ഉത്തർപ്രദേശിലെ മീററ്റിൽ മദ്റസാ വിദ്യാർഥിയായ 22കാരിയെ സംഭവത്തിൽ 45കാരനായ മദ്റസ അധ്യാപകൻ അറസ്റ്റിൽ. ബലാത്സംഗം ചെയ്യുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്ത കേസിലാണ് അധ്യാപകനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ബിഹാർ സ്വദേശിയായ ഇരയുടെ പരാതിയിൽ, ഇയാൾ പലതവണ ബലാത്സംഗം ചെയ്തതായും ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും പറയുന്നു. മൂന്ന് തവണയാണ് ഗർഭഛിദ്രത്തിന് വിധേയമാക്കിയത്

കുറ്റകൃത്യത്തിന് പ്രതിയുടെ ഭാര്യ പ്രോത്സാഹിപ്പിക്കുകയും പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ആരോപിച്ചു. മൂന്ന് വർഷം മുമ്പാണ് യുവതി മദ്രസയിൽ എത്തിയത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി മീററ്റ് പോലീസ് സൂപ്രണ്ട് (സിറ്റി) ആയുഷ് വിക്രം സിംഗ് പറഞ്ഞു. ഇരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ ഭാര്യക്കെതിരെ കേസെടുത്തെങ്കിലും അവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Previous Post Next Post