രാജസ്ഥാനില്‍ സ്കൂൾ കെട്ടിടത്തിന്‍റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് നാല് വിദ്യാര്‍ത്ഥികൾ മരിച്ചു. 17 പേര്‍ക്ക് പരിക്ക്. ജലവര്‍ ജില്ലയിലെ ഒരു ഗവണ്‍മെന്‍റ് സ്കൂളിലാണ് അപകടം. അധ്യാപനം നടക്കുന്നതിനിടയിലായിരുന്നു സംഭവം. അപകടം ഹൃദയഭേദകമാണെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥികൾക്ക് മതിയായ ചികിത്സ നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ എക്സില്‍ കുറിച്ചു
പരിക്കേറ്റ വിദ്യാര്‍ത്ഥികളില്‍ നാലോളം വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമായി തുടരുകയാണ്. അപകടം പറ്റിയ വിദ്യാര്‍ത്ഥികളെ അധ്യാപകരുടേയും പ്രദേശവാസികളുടെയും സഹായത്തോടെയാണ് പുറത്തെത്തിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികൾക്ക് എത്രയും വേഗം സുഖം പ്രാപിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്ന് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് എക്സില്‍ കുറിച്ചു