അനധികൃത ഖനനത്തിനിടെ അപകടം; 4 പേർ മരിച്ചു, ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം


റാഞ്ചി: ഝാർഖണ്ഡിലുണ്ടായ ഖനിയപകടത്തിൽ 4 പേർ മരിച്ചു. 6 പേർക്ക് പരുക്കേറ്റു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്. ഖനനം നിർത്തിവച്ചിരുന്ന കൽക്കരി ഖനിയിലാണ് അപകടുണ്ടായത്. ഖനിയുടെ ഒരുഭാഗം തകര്‍ന്നുവീണതിനെ തുടര്‍ന്ന് അനധികൃതമായി ഖനനം നടത്താനെത്തിയവരാണ് അപകടത്തില്‍പെട്ടതെന്നാണ് പ്രാഥമിക വിവരം.

രാംഗഡ് ജില്ലയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. സംഭവസ്ഥലത്തു നിന്നും 4 മൃതദേഹങ്ങൾ കണ്ടെത്തിയതായി രാംഗഡ് എസ്ഡിപിഒ പരമേശ്വര്‍ പ്രസാദ് അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Previous Post Next Post