ആലപ്പുഴ: വീടിന് മുൻവശത്തുള്ള തോട്ടിൽ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. എടത്വ ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിന്‍റെയും ആഷയുടെയും മകൻ ജോഷ്വാ (5) ആണ് വെള്ളത്തിൽ മുങ്ങി മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.
കുട്ടിയെ കാണാതായതിനെ തുടർന്നു നടത്തിയ തെരച്ചിലിൽ തോട്ടിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുകെജി വിദ്യാർഥിയായിരുന്നു.