രാത്രിയും പകലുമായി വമ്പൻ റെയിഡ്.. കണ്ടെടുത്തത് എകെ 47 അടക്കം 203 തോക്കുകളും…


        
ഇന്നലെ രാത്രിയും  പുലർച്ചെയുമായി നടത്തിയ വമ്പൻ റെയ്‌ഡിൽ എ കെ 47 അടക്കം 203 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയെന്ന് പൊലീസ്. ഇന്നലെയും ഇന്നുമായി 4 മലയോര ജില്ലകളിൽ നടത്തിയ പരിശോധനയിലാണ് വൻ ആയുധവേട്ട. പൊലീസും അസം റൈഫിൾസും സൈന്യവും ചേർന്ന് നടത്തിയ പരിശോധനയിലാണ് വൻ സ്ഫോടക ശേഖരം പിടിയിലായത്. പിടിച്ചെടുത്തവയിൽ എ കെ 47 സീരീസിലുള്ളതും 21 ഇൻസാസ് റൈഫിളുകളും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. പരിശോധനകൾ തുടരുമെന്നും പൊലീസ് വ്യക്തമാക്കി.

മണിപ്പൂരിലെ മലയോര ജില്ലകളിൽ നടന്ന വൻ സുരക്ഷാ ഓപ്പറേഷനിലാണ് 203 ലധികം ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, ഗ്രനേഡുകൾ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചത്. ജൂലൈ 3 ന് അർദ്ധരാത്രി മുതൽ ജൂലൈ 4 ന് രാവിലെ വരെ നടന്ന ഓപ്പറേഷനിൽ മണിപ്പൂർ പൊലീസ്, അസം റൈഫിൾസ്, ഇന്ത്യൻ ആർമി, കേന്ദ്ര സായുധ പൊലീസ് സേന എന്നിവയുടെ സംയുക്ത ടീമുകളാണ് പങ്കെടുത്തത്.


        

أحدث أقدم