നിപ്പ: 9 പേരുടെ പരിശോധന ഫലം നെഗറ്റീവ്, യുവതിയുടെ ആരോഗ്യനില ഗുരുതരം




പാലക്കാട്: നിപ്പ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിനിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. യുവതിയുടെ ബന്ധുവായ ഒരു കുട്ടിയ്ക്ക് കൂടി നേരത്തെ പനി ബാധിച്ചിരുന്നു. സമ്പർക്ക പട്ടികയിൽ നിലവിൽ പനി ബാധിച്ച് 12 പേരാണ് ചികിത്സയിലുള്ളത്.

പരിശോധനയ്ക്ക് അയച്ച 9 പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണെന്ന് അധികൃതർ അറിയിച്ചു. ഇതോടെ യുവതിയുടെ സമ്പർക്ക പട്ടികയിൽ 208 പേരാണ് നിലവിലുളളത്. 4 പേര്‍ ഐസൊലേഷനില്‍ തുടരുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം, മന്ത്രി വീണാ ജോർജിന്‍റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. യുവതിക്ക് രണ്ട് ഡോസ് മോണോ ക്ലോണൽ ആന്‍റി ബോഡി നൽകിയതായി മന്ത്രി അറിയിച്ചു. ആശങ്കപ്പെ‌ടേണ്ട സാഹചര്യമില്ലെന്നും മുൻ കരുതൽ സ്വീകരിച്ചാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.
Previous Post Next Post